Sunday, 12 January 2014

പ്രവാചക സ്നേഹത്തിന്റെ പരിപൂര്‍ണത---


                           വീണ്ടും ഒരു റബിഉല്‍ അവ്വല്‍ 12 കൂടി സമാഗതമാവുകയാണ് . 
1400 വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ധകാരത്തിന്റെ ഇരുട്ടറയില്‍ വെളിച്ചത്തിന്റെ പുതുവിഹായസ്സായി പുണ്യ റസൂല്‍ (സ്വ) തങ്ങള്‍ ഭൂജാതനായി. പ്രാകൃതരായിരുന്ന കാട്ടറബി കൂട്ടങ്ങളെ  23 വര്‍ഷത്തെ ജീവിത വിശുദ്ധി കൊണ്ട് തങ്ങള്‍ അത്യുന്നതിയുടെ പ്രകാശ തീരത്തേക്ക് ആനയിച്ചു. ധാര്‍മികതയുടെ കരുത്തുറ്റ ദീപശിഖ ഉയര്‍ത്തിയ അവരെ സ്വഹാബാക്കള്‍ എന്ന് വിളിച്ചു.. നബി(സ്വ) തങ്ങളുടെ ചാരത്ത് ഒരു നിഴല്‍ പോലെ അവര്‍ ജീവിച്ചു. എല്ലാ അവസരത്തിലും അവര്‍ തങ്ങള്‍ക്ക് തണലുകളായിരുന്നു. ക്രൂരവും, നിക്രഷ്ട്ടവും, അധാര്മികവുമായ പ്രവര്‍ത്തികള്‍ കൊണ്ട് കുപ്രസിദ്ധി നേടിയവര്‍ പില്‍കാലത്ത്  വാഴ്തപ്പെടുന്ന അവസ്ഥയുണ്ടായി. 

                             സ്വഹാബാക്കള്‍ നബി(സ്വ) യെ സ്നേഹിച്ചിരുന്നത് ഒരു പ്രത്യേക ദിവസമോ, സമയമോ, കാലമോ നോക്കിയിട്ടായിരുന്നില്ല. സദാ സമയവും  നബി(സ്വ) തങ്ങളുടെ കാല്‍പാദങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ടായിരുന്നു അവരുടെ സ്നേഹ, വികാര പ്രകടനങ്ങള്‍. വാസ്തവത്തില്‍, ഒരു മാസത്തിലേക്ക്, ദിവസത്തിലേക്ക് നാം സ്നേഹ പ്രകടനത്തെ ചുരുക്കുമ്പോള്‍ സംഭവിക്കുന്നത് മൂല്യ ശോഷണമാണ്. 365 ല്‍ നിന്നും 30 ലേക്കോ, 1 ലേക്കോ പടിയിറങ്ങുന്ന പോലെ അനുഭവപ്പെടുന്നു.  നബി(സ്വ) യോടുള്ള സ്നേഹം ഓരോ നിമിഷത്തിലും പ്രകടിപ്പിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതിനു പ്രത്യേക സമയവും, കാലവും, മാസവും നിശ്ചയിക്കല്‍ അപ്രസക്തമാണ്. ഈ അപ്രസക്തമായ സ്നേഹ പ്രകടനത്തെ തിരസ്കരിച്ചവരായിരുന്നു നബി(സ്വ) യുടെ സ്വഹാബാക്കള്‍.... 

                          
                              നമ്മുടെ ഇന്നത്തെ കാലഘട്ടത്തില്‍ നബിദിനാഘോഷത്തിലെക്ക് മാത്രം സ്നേഹ പ്രകടനത്തെ ചുരുക്കിയപ്പോള്‍ സംഭവിച്ചത് പ്രകടനപരതയാണ്. നാവില്‍ നിന്നും പ്രവാചക പ്രകീര്‍ത്തനം ആഞ്ഞടിക്കുമ്പോഴും പ്രവര്‍ത്തി പഥത്തില്‍ നിന്നും സുന്നത്തായ ജീവിതം ഓടിയൊളിക്കുന്ന കാഴ്ച  നമുക്ക് കാണാം. സ്വഭാവത്തില്‍, പെരുമാറ്റത്തില്‍, കച്ചവടത്തില്‍, വിവാഹത്തില്‍, അങ്ങനെ പല കാര്യങ്ങളിലും നബി(സ്വ) തങ്ങളുടെ ചര്യകളെ പുറം കാലു കൊണ്ട് തട്ടി തെറിപ്പിക്കുന്നു. സിനിമ, സീരിയല്‍, മറ്റു നിഷിദ്ധ വിനോദങ്ങള്‍, പുകവലി, ഏഷണി, പരദൂഷണം, താടി വടിക്കല്‍, വസ്ത്രം ഞെരിയാണിയുടെ താഴെക്ക് വലിച്ചിഴക്കല്‍ ഇത് പോലെയുള്ള അനേകം നിഷിധങ്ങളുടെ പട്ടികയെ 364 ദിവസം വിളിച്ചു വരുത്തുകയും, രബിഉല്‍ അവ്വല്‍ 12 നു മാത്രം ആരെയോ ബോധ്യപ്പെടുത്താനോ, തോല്‍പ്പിക്കാനോ വേണ്ടി ആഘോഷ പ്രകടനങ്ങളില്‍ ആറാടുകയോ ചെയ്യുന്നത് യഥാര്‍ത്ഥ പ്രവാചക സ്നേഹമായി അംഗീകരിക്കാന്‍ കഴിയില്ല.  


                               നബി(സ്വ) തങ്ങളുടെ ജനനം സര്‍വ്വലോകര്‍ക്കും അനുഗ്രഹമാണ്. ആ അനുഗ്രഹത്തിലുള്ള സന്തോഷം നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും പ്രതിഫലിക്കട്ടെ..... ഒപ്പം  ശോകമൂകമായിരുന്ന  ഒരു രബിഉല്‍ അവ്വല്‍ 12 നെ ഓര്‍മയുടെ ആഴങ്ങളില്‍ നിന്നും ഒരിറ്റ്  കണ്ണുനീര്‍ തുള്ളിയോടെ അനുസ്മരിക്കട്ടെ......

                             

                            



നബി (സ്വ) തങ്ങളോടുള്ള സ്നേഹം
പരിപൂര്‍ണ്ണ പിന്തുടര്ച്ചയിലൂടെ മാത്രമേ സുസാധ്യമാകൂ.... 
അത് ഒരു ദിവസമല്ല, ഒരു മാസമല്ല,  മറിച്ച് 
മരണം വരെയുള്ള മുഴുവന്‍ ദിവസത്തിലുമാണ് പ്രകടിപ്പിക്കേണ്ടത്. 


താഴെ കൊടുത്തിരിക്കുന്ന നബി(സ്വ) യുടെ
ഏതാനും വിലപ്പെട്ട ഉപദേശങ്ങളുടെ അനുസരണയാകട്ടെ 
നമ്മുടെ "നബിദിനം"---




1- മതം ഗുണകാംക്ഷയാകുന്നു.
2-മതത്തിൽ നിങ്ങൾ പാരുഷ്യം ഉണ്ടാക്കരുത്.
3-കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽപെട്ടവനല്ല.
4-വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
5--വിവാഹം നിങ്ങൾ പരസ്യപ്പെടുത്തണം.
6--ഒരാൾ കച്ചവടം പറഞ്ഞതിന്റെ മേൽ നിങ്ങൾ വിലകൂട്ടി പറയരുത്.
7--നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
-നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.
8-നിങ്ങൾ മരിച്ചവന്റെ പേരിൽ അലമുറ കൂട്ടരുത്.
9-മരിച്ചവരെ പറ്റി നിങ്ങൾ കുറ്റം പറയരുത്.
10-നന്മ കൽപിക്കണം തിന്മ വിരോധിക്കണം.
11-ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം..
12-ആരെങ്കിലും ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം.
13-പരസ്പരം കരാറുകൾ പലിക്കണം.
14-അതിഥികളെ ആദരിക്കണം.
15-അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
16-ആപൽക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
17-തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അർഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളിൽ ഞാൻ ശത്രുതയിലായിരിക്കും.
18-വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവൻ അതീവ ഭാഗ്യവാൻ.
19-അധികാരം അനർഹരിൽ കണ്ടാൽ നിങ്ങൾ അന്ത്യനാൾ പ്രതീക്ഷിക്കുക.
20- ഭരണാധികാരിയുടെ വഞ്ചനെയെക്കാൾ കടുത്ത വഞ്ചനയില്ല.
21-മർദ്ദിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മിൽ യാതൊരു മറയും ഇല്ല.
22-നിങ്ങളിൽ ശ്രേഷ്ടൻ ഭാര്യയോട് നന്നായി വർത്തിക്കുന്നവനാണ്.
23-ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹമോചനം.
24-നിങ്ങൾ കഴിയുന്നതും വിവാഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോൾ ദൈവസിംഹാസനം പോലും വിറക്കും
25- സ്വന്തം ഭാര്യക്ക് ഭക്ഷണം നൽകുന്നതിൽ പോലും നിങ്ങൾക്ക് പ്രതിഫലമുണ്ട്.
26-ധനം എല്ലാവർക്കും നൽകാൻ കഴിയില്ല. എന്നാൽ മുഖപ്രസന്നയും സദ്സ്വഭാവവും എല്ലാവർക്കും നൽകാൻ കഴിയും.
27-ഭക്തിയും സദ്സ്വഭാവവും ഒരുവനെ സ്വർഗ്ഗരാജ്യത്തേക്കടുപ്പിക്കും.
28-അസൂയാർഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാർഗത്തിൽ ചെലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
29- സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്.
30-ദൈവപ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
31-ദൈവം ഏറ്റവും വേഗം പ്രതിഫലം നൽകുന്നത് ദാനത്തിനും കുടുംബബന്ധം ചേർക്കുന്നതിനുമാണ്.
32-മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ്.
33-കോപം വന്നാൽ മൗനം പാലിക്കുക.
34-നിങ്ങൾ ആളുകൾക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
35-മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതിൽ നിങ്ങൾക്ക് പുണ്യമുണ്ട്.
36-നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കിൽ നിങ്ങളും കുട്ടികളെ പോലെയാവുക.
37-നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ മറച്ചു വയ്ക്കരുത്. അത് നന്ദികേടാണ്.
38-മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
39-ഒരാൾ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാൽ അന്ത്യ നാളിൽ ദൈവം അവന്റെ ന്യൂനതയും മറച്ചു വയ്ക്കും.
40-തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
41-ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
42-മദ്യം മ്ലേച്‌ഛ വൃത്തിയുടെ മാതാവാകുന്നു.
43-പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
44-പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാൻ പ്രേരിപ്പിക്കും.
45-മുഖസ്തുതി പറയുന്നവന്റെ വായിൽ മണ്ണു വാരിയിടണം.
46-സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.
47-പ്രഭാതപ്രാർത്ഥന കഴിഞ്ഞാൽ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങൾ വിശ്രമിക്കരുത്.
48-സ്വയം ചെറിയവനെന്നു കരുതി ജീവിക്കുന്നവൻ മറ്റുള്ളവരുടെ മനസിൽ വലിയവനായിരിക്കും.
49-ഒഴുകുന്ന പുഴക്കരികിലാണെങ്കിൽ പോലും നിങ്ങൾ ജലം മിതമായി ഉപയോഗിക്കുക.
50-ശുചിത്വം സത്യവിശ്വാസത്തിന്റെ പകുതിയാകുന്നു.
51-മതമെന്നാൽ ഗുണകാംക്ഷയാണ്
52-വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
53-മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
54-നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
55-ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെ ഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്'
56-കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.
57-സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി
58-നിങ്ങൾ ദാരിദൃത്തെ ഭയപ്പെടുമ്പോൾ നൽകുന്ന ദാനമാണ് ദാനങ്ങളിൽ ഉത്തമം.
59-കുടുംബ ബന്ധങ്ങൾ വിച്ഛേദിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല
60-സ്വന്തം കൈ കൊണ്ട് അധ്വാനിച്ച് നേടിയതിനേക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ല.
61-തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില് ഞാന് ശത്രുതയിലായിരിക്കും.
62-പ്രഭാത പ്രാര്ത്ഥന ക്ഴിഞ്ഞാല് അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള് വിശ്രമിക്കരുത്.
63-മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപത്തെ ജയിക്കുന്നവനാണു.
64-ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല് മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും.
65-ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം.
66-കോപം വന്നാല് മൌനം പാലിക്കുക.
67-മരിച്ചവരെ പറ്റി നിങ്ങള് കുറ്റം പറയരുത്.
68-ആപല്ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
69-സത്യം പറയുക. അതെത്ര കൈപ്പുള്ളതാണെങ്കിലും ശരി
70-കരുണകാണിക്കാത്തവന് ദൈവകാരുണ്യം ലഭിക്കുന്നില്ല
71-മതത്തില് നിങ്ങള് പാരുഷ്യം ഉണ്ടാക്കരുത്.
72-നിങ്ങള് ആളുകള്ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
73-മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില് നിങ്ങള്ക്ക് പുണയമുണ്ട്.
74-ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
75-ഒരാള് മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല് അന്ത്യ നാളില് ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
76-തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
77-പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാൻ പ്രേരിപ്പിക്കും.
78-മുഖസ്തുതി പറയുന്നവന്റെ വായില് മണ്ണു വാരിയിടണം.
79-അറിവുത്തേടി ചൈനവരെ പോകേണ്ടി വന്നാലും അത് തേടുക.
80-കേട്ടറിവ് , കണ്ടറിവ് പോലെയല്ല.
81-അറിവുതേടി പുറപ്പെട്ട ഒരുവൻ, തിരികെയെത്തുന്നതുവരെ ദൈവമാർഗ്ഗത്തിലെ യാത്രക്കാരനായിരിക്കും
82-മാതാവിന്റെ കാൽകീഴിൽ സ്വർഗ്ഗം സ്ഥിതി ചെയ്യുന്നു.
83-വിജ്ഞാനമുള്ള വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാൽ അത് 84-എവിടെ കണ്ടാലും അതിന്മേൽ അവന് കൂടുതൽ അവകാശമുണ്ട്.
85-യോഗ്യന് അറിവ് യോഗ്യത കൂട്ടുന്നു
86-വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന് അതീവ ഭാഗ്യവാന്.
87-നിങ്ങളിൽ ഉത്തമർ ഖുറാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.
88-അസൂയാര്ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്ഗത്തില് ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
88-നിങ്ങളിൽ വെച്ച് ഏറ്റവും നല്ലവൻ സ്വന്തം ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാകുന്നു.
89-ഭാര്യയുടെ രഹസ്യങ്ങൾ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളിൽ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
90-സ്വന്തം ഭാര്യയുടെ വായില് വെച്ചു കൊടുക്കുന്ന ഭക്ഷണ ഉരുളക്ക് പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്.
91-അടുത്ത ബന്ധുക്കൾക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
92ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
93-ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം ചേർത്തതിന്റെതും.
94-സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില് ഏറ്റവും ഉത്തമമായത്.
95-ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
96-ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേർക്കുന്നതിനുമാണ്
97-കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
98-വിവാഹം നിങ്ങള് പരസ്യ പ്പെടുത്തണം.
99-ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
100-നിങ്ങള് കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള് ദൈവ സിംഹാസനം പോലും വിറക്കും
101-നിങ്ങള് മൂന്നു പേരുള്ളപ്പോള് രണ്ട് പേര് മാറിനിന്ന് സ്വകാര്യം പറയരുത്.
102-നിങ്ങള് മൂന്നു പേര് ഒരു യാത്ര പോവുകയാണെങ്കില് അതിലൊരാള് നേതാവാവട്ടെ.
103-നിങ്ങള് പരസ്പരം ഭീഷണിപ്പെടുത്തരുത്.
104-കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്പ്പെട്ടവനല്ല.
105-നിങ്ങള് പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
106- ഒരുവന് രോഗിയായാല് അവനെ സന്ദര്ശിക്കണം.
107-ആരെങ്കിലും ക്ഷണിച്ചാല് ആ ക്ഷണം സ്വീകരിക്കണം.
108-പരസ്പരം കരാറുകള് പലിക്കണം.
109-അതിഥികളെ ആദരിക്കണം.
110-അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
111-തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതു വരെ നിങ്ങളിലൊരാളും സത്യവിശ്വാസി ആകുകയില്ല.
112-നിങ്ങള് ദാരിദൃത്തെ ഭയപ്പെടുമ്പോള് ന്ല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.
113-ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു.
114-നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില് നിങ്ങളും കുട്ടികളെ പോലെയാവുക.
115-നിങ്ങള് മരിച്ചവന്റെ പേരില് അലമുറ കൂട്ടരുത്.
116-ഭൂമിയിലുള്ളവരോടു നിങ്ങൾ ദയ ഉള്ളവരാണെന്കിൽ ആകാശാധിപനായ ദൈവം നിങ്ങളോട് ദയ കാണിക്കും.
117-ഏത് വസ്തുവിന്റെ വലിയ അളവ് ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ചെറിയ അളവുപോലും അനുവദിനീയമല്ല.
118-നന്മ കല്പിക്കണം തിന്മ വിരോധിക്കണം.
119-ഒരാള് കച്ചവടം പറഞ്ഞതിന്റെ മേല് നിങ്ങള് വിലകൂട്ടി പരയരുത്.
120-ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
121-മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
122-കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില് നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
123- അധികാരം അനര്ഹരില് കണ്ടാല് നിങ്ങള് അന്ത്യനാള് പ്രതീക്ഷിക്കുക.
124-ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല.
125-മര്ദ്ധിതന്റെ പ്രാര്ത്ഥന നിങ്ങള് സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില് യാതൊരു മറയും ഇല്ല.
126-അനീതിമാനായ ഒരു ഭരണാധികാരിയുടെ മുന്നിൽ സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്.






........................................................................................................................................
''മീലാദുന്നബി: രണ്ട്‌ തീവ്ര വിഭാഗങ്ങൾക്കിടയിലെ സംതുലിതാവസ്ത്ഥ'. മൗലാനാ അശ്രഫലി ത്ഥാനവി (റഹ്‌) ഉദ്ധരിക്കുന്നു: "ഒരിക്കൽ സിയോഹര (യു.പി) നഗരത്തിൽ മൗലീദാഘോഷവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ആ സമയത്ത്‌ മൗലാനാ ഖാസിം നനൂത്വീ (റഹ്‌) അതെ നഗരത്തിൽ ഉണ്ടായിരുന്നു. ജനങ്ങൾ പ്രശ്ന പരിഹാരത്തിനായി മൗലാനയെ സമീപിച്ചു. അദ്ദേഹം അവരോട്‌ പറഞ്ഞു: "സഹോദരങ്ങളേ, ഇതിനെ (മൗലീദാഘോഷത്തെ) എതിർക്കുന്നവർ കരുതുന്നത്‌ പോലെ ഇത്‌ വളരെ മോശം കാര്യമോ, ഇതിനെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്‌ പോലെ ഇത്‌ വളരെ ശ്രേഷ്ഠമായ കാര്യമോ അല്ല."
...........................................................................................................................................

Sunday, 3 November 2013

without music vella thuniyil ketti

http://www.youtube.com/v/dtcHkEKxT6U?version=3&autohide=1&autohide=1&showinfo=1&feature=share&autoplay=1&attribution_tag=qt_Z8hTUbyEBNQ-igVzoQw

നാം തേടുന്നു.... മദീനയുടെ സുഗന്ധം


     നബി(സ്വ) യുടെ  സ്വഭാവ സവിശേഷതകളെ  ശത്രുക്കള്‍ പോലും പുകഴ്ത്തിയിട്ടുണ്ട്.   തിന്മയെ നന്മ കൊണ്ട് എതിര്‍ക്കാന്‍ പഠിപ്പിച്ച നബി(സ്വ) അവസാന കാലം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാണ്. മനുഷ്യ ജീവിതത്തിന്റെ ഓരോ നിമിഷവും എങ്ങിനെ ആയിരിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ആ വഴിയിലൂടെ മുന്നേറിയാല്‍ ഇഹലോകവും, പരലോകവും സമാധാന പൂര്‍ണമാകുമെന്നതില്‍ സംശയമില്ല.
                  
                           ത്യാഗത്തിന്റെ പൂര്‍ണ്ണതയില്‍ പ്രകാശിച്ചും, സ്വ ജീവിതം അല്ലാഹുവിന്റെ വഴിയില്‍ നല്‍കിയും,  അറബിക്കടല്‍ താണ്ടി കേരളത്തിന്റെ മണ്ണിലേക്ക് കടന്നു വന്ന സഹാബാക്കളുടെ സംഘത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ ഹൈന്ദവ സഹോദരങ്ങള്‍ക്ക് സാധിച്ചത്തിന്റെ പിന്നില്‍ ഒരു വലിയ സത്യമുണ്ട്. അറേബ്യയുടെ മണലാരണ്യങ്ങളില്‍ നിന്നും അവര്‍ ആര്ജിച്ചെടുത്ത  ഉദാത്തമായ പ്രവാചക മാതൃകയായിരുന്നു അത്. അവ തങ്ങളുടെ ജീവിതത്തിന്റെ സര്‍വ മേഖലകളിലും പ്രയോഗിച്ചപ്പോള്‍ എതിരാളികള്‍ പോലും മിത്രങ്ങളായി മാറി.  മദീനയുടെ സുഗന്ധം ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ച അന്നത്തെ കേരളീയര്‍ അവരെ ആദരിക്കുകയും, മഹാപിള്ളമാര്‍ (അത് ലോപിചിട്ടാകാം മാപ്പിള യായത് )  എന്ന് വിളിക്കുകയും ചെയ്തു.  പതിറ്റാണ്ടുകളോളം ഈ നില തുടര്‍ന്ന്‍ പോന്നു. 

                              കാലം മാറി. മുസ്‌ലിംകലോടുള്ള സമീപനത്തില്‍ പലര്‍ക്കും മാറ്റങ്ങള്‍ വന്നു. കാല ചക്രം കറങ്ങി 2013ല്‍ എത്തിയപ്പോള്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി. അതായത്, സഹാബാക്കളുടെ പാദസ്പര്‍ശം പതിഞ്ഞ  മണ്ണില്‍ അവരുടെ പിന്‍ഗാമികളായ നമ്മള്‍ മറ്റു മത വിഭാഗങ്ങളുടെ  മുമ്പില്‍ വിലയില്ലാത്തവര്‍ ആയി മാറി. സഹാബക്കളില്‍ ഒരിക്കലും കാണാന്‍ കഴിയാത്തവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി.  മോഷണം, വ്യഭിചാരം, കൊല, കൊള്ള തുടങ്ങി മറ്റു കുറ്റ കൃത്യങ്ങളില്‍  ചെറുതല്ലാത്ത സ്ഥാനം മുസ്ലിംകള്‍ നേടുന്നുണ്ടെന്നു വര്‍ത്തമാന കാലത്തിന്റെ ചുവരെഴുത്തുകള്‍ പഠിപ്പിക്കുന്നു. 

                                   എന്നാല്‍, മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഉത്തമ ഗുണമായ സല്‍സ്വഭാവത്തിന്റെ കാര്യത്തില്‍ നാം തികഞ്ഞ പരാജയമാണ്. അതില്‍ 
 പണ്ടിതരെന്നോ, പാമരരെന്നോ വ്യത്യാസമില്ല. ഏഷണി, പരദൂഷണം എന്നിവ മത രംഗത്ത് പോലും പെരുകി വരുന്നു. നിസ്സാര കാര്യ കാരണങ്ങള്‍ക്ക് മുന്നില്‍ സമയം ചിലവഴിച്ച് സമുദായത്തെ അശ്രദ്ധയുടെ ആഴങ്ങളിലേക്ക് കൊണ്ട് പോകുവാന്‍ കച്ച മുറുക്കി കാത്തിരിക്കുന്നവര്‍ ഒരു ഭാഗത്തും, പരസ്പരം തമ്മില്‍ തല്ലി ഇസ്ലാമിന്റെ സുന്ദരമായ രൂപത്തെ എറിഞ്ഞു തകര്‍ക്കുന്നവര്‍ മറു ഭാഗത്തും വിഹരിക്കുന്നു. 
ഒരാളുടെ പോരായ്മകള്‍ കൊട്ടി ഘോഷിക്കാന്‍ വല്ലാത്ത ആവേശവും, അവരുടെ  നന്മയിലേക്ക് നോക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും നാം കാണിക്കുന്നുണ്ട്. . അതിനാല്‍ ഈ സമുദായം  പരാജയത്തിന്റെ ആഴങ്ങളിലേക്ക് കൂപു കുത്തി കൊണ്ടിരിക്കുന്നു. 

                                    
                                      മുഖത്തിന്റെ പ്രശ്നം കണ്ണാടി തല്ലി തകര്‍ക്കുന്നതിലൂടെയല്ല പരിഹരിക്കേണ്ടത് എന്നാ തിരിച്ചറിവ് നേടണം.  സര്‍വ പരാജയത്തിന്റെയും പ്രധാന കാരണം തിരു സുന്നത്തിന്റെ പ്രായോഗിക പോരായ്മയാണ്. നബി(സ്വ)യുടെ ജീവിതം കണ്ടു പഠിച്ച തിരു സഹാബാക്കളിലെക്കുള്ള തിരിച്ചു നടത്തമാണ് ഇന്നിന്റെ ആവശ്യം. അവരുടെ പെരുമാറ്റ രീതികള്‍ കണ്ടു പഠിച്ചു ധാരാളം പേര്‍ ഇസ്ലാമിലേക്ക് ഒഴുകിയിട്ടുണ്ട്. വിട്ടു വീഴ്ച മനോഭാവവും, മാപ്പ് ചെയ്ത കൊടുക്കലും, അങ്ങേയറ്റത്തെ ക്ഷമ കൈ കൊള്ളലും അവരുടെ പ്രത്യേകത ആയിരുന്നു. നബി(സ്വ) അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത് അങ്ങനെയായിരുന്നു. ഒരു സംഭവം നോക്കൂ."അമ്രുബ്നു ആസ്വില്നിന്ന്: റസൂല്‍(സ) ജനങ്ങളില്‍ ഏറ്റവും ദുഷ്ടരായ ആളുകളോട് പോലും സംസാരിക്കുമ്പോള്‍ അവരെ ഇണക്കിയെടുക്കുവാന്‍ വേണ്ടി അവര്ക്ക്ഭിമുഖമായി ഇരിക്കുമായിരുന്നു. അവിടുന്നു സംസാരത്തില്‍ എന്റെ നേരെയും തിരിഞ്ഞിരിക്കും. ജനങ്ങളില്‍ ഏറ്റവും നല്ലവന്‍ ഞാനാണെന്ന് തോന്നുമാറ്. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: റസൂല് ല്ലാഹ്! ഞാനാണോ അബൂബക്കരാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: അബൂബക്കര്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു: റസൂല് ല്ലഹ് ഞാനാണോ ഉമറാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: ഉമര്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു: ഞാനാണോ ഉസ്മാനാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: ഉസ്മാന്‍ . അങ്ങനെ ഞാന്‍ വീണ്ടും രസൂലുല്ലയോട് ചോദിച്ചപ്പോള്‍ അവിടുന്നു എന്നെയും അംഗീകരിച്ചു. അവസാനം എനിക്ക് തോന്നി അവിടുത്തോട്‌ ചോദിക്കേണ്ടതില്ലയിരുന്നുവെന്നു." (തിര്‍മിദി ) എന്തൊരു മഹനീയമായ സ്വഭാവ ഗുണമാണ് മേല്‍ സൂചിപ്പിച്ചത്. അങ്ങേയറ്റം തിന്മ ചെയ്യുന്നവരെ പോലും സ്വീകരിക്കുവാനുള്ള മഹാ മനസ്സ് നാം കാണിക്കേണ്ടതുണ്ട്.

 അത് പോലെ മറ്റൊരു ഹദീസില്‍ വന്നിരിക്കുന്നു."ആയിശ(റ) യില്‍ നിന്ന്: റസൂല്‍(സ) അസഭ്യം പുലമ്പുകയോ കാണിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളില്‍ ബഹളംവെക്കുകയോ തിന്മ കൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച്‌ വിട്ടുവീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു.'
ഈ ഒരു ഹദീസ് മാത്രം മതി നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന സകല പ്രശ്നങ്ങളുടെയും പരിഹാരത്തിന്. അങ്ങനെ പ്രായോഗിക ജീവിതത്തിലേക്ക് ഇസ്ലാമിക മൂല്യങ്ങളുടെ വേലിയേറ്റമുണ്ടായാല്‍ ജീവിത വിജയത്തിന്റെ സോപാനതിലെക്ക് കടക്കാന്‍ നമുക്ക് സാധിക്കും. അത് വഴി നാം നേരിടുന്ന പ്രതിസന്ധികള്‍ക്ക്  പരിപൂര്‍ണ്ണ പരിഹാരമാകും. 
അല്ലാഹുവിന്റെ പ്രീതി സമ്പാതിക്കാനുള്ള എളുപ്പ വഴിയും അത് തന്നെയാണ്... നബി(സ്വ) യുടെ ജീവിതം പൂര്‍ണ്ണമായി പിന്തുടര്‍ന്ന സഹാബാക്കളുടെ മാര്‍ഗത്തില്‍  അള്ളാഹു നമ്മെ ചേര്‍ക്കട്ടെ... ആമീന്‍ യാ റബ്ബല്‍ ആലമീന്‍....

Saturday, 13 July 2013

വേണം നമുക്ക് ശരിയായ ഒരു "ഉറപ്പ്"...


                                 നാം യാത്രയിലാണ്.  സുദീര്‍ഘമാണ് യാത്ര. ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. വളയം  നമ്മുടെ കൈകളിലാണു താനും . വഴിയില്‍ വെച്ച് ഒരാള്‍ വാഹനം നിറുത്തുവാന്‍ ആവശ്യപ്പെടുന്നു. വളരെ പരിചിതമായ മുഖം വാഹനത്തിനു അടുത്തേക്ക് വരുന്നു. നമുക്ക് മാത്രമല്ല പലര്‍ക്കും പരിചിതനാണ് അദ്ദേഹം. ഒരാളെയും ചതിക്കാത്ത, ഒരിക്കല്‍ പോലും കളവു പറഞ്ഞിട്ടില്ലാത്ത, അക്രമം നടത്തിയിട്ടില്ലാത്ത സല്സ്വഭാവിയായ മനുഷ്യന്‍്. നമ്മള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വഴിയെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്." കുറച്ചു നേരം നിങ്ങള്‍ക്ക് ആര്‍ത്തുല്ലസിച്ചു സഞ്ചരിക്കാം, മനോഹരമായ കാഴ്ചകള്‍ കണ്ടു രസിക്കാം. പക്ഷെ, അത് കഴിഞ്ഞാല്‍ നിങ്ങള്‍ വലിയൊരു ഭീകരമായ പ്രദേശത്തേക്ക് എത്തിപ്പെടും.. അവിടുന്ന് തിരിച്ചു വരാനാകാത്ത വിധം കുടുങ്ങി പോകുന്ന ഭയാനകരമായ  സ്ഥലം.. ഹിംസ്ര ജന്ധുക്കള്‍ കടിച്ചു കീറാന്‍ നില്‍പ്പുണ്ട് അവിടെ..ഭീകര ഉരക വര്‍ഗങ്ങളുണ്ട് . ചിന്നം വിളിക്കുന്ന കാട്ടാനകള്‍ ഉണ്ട് . ജീവന് അപായപ്പെടുന്ന സര്‍വ്വ സാഹചര്യങ്ങളും ഉണ്ട്. അതി  ഭീകരമായ ഗര്‍ത്തതിലേക്കാണ് അവസാനം ചെന്ന് പതിക്കുക. ആ ഗര്‍ത്തം തീ കൊണ്ട് നിറക്കപ്പെട്ടതാണ്... " എന്നിട്ട് അദ്ദേഹം തുടര്‍ന്നു ... അതിലേക്ക്‌ പോകാതിരിക്കുവാനാണ് ഞാന്‍ നിങ്ങളോട് മുന്നറിയിപ്പ് നല്‍കുന്നത്... എന്റെ വാക്ക് അവഗണിച്ചു ഇതിലൂടെ പോയവരാരും തിരിച്ചു വന്നിട്ടില്ല...    ഇത്രയും പറഞ്ഞ് അര്‍ത്ഥഗര്‍ഭമായ മൌനത്തിനു ശേഷം അദ്ദേഹം തിരിച്ചു പോയി.....   

                        നാം ചിന്തയുടെ ആഴിയിലേക്കു ഇറങ്ങുന്നതിനു മുമ്പ് തന്നെ ഒരു തീരുമാനം എടുത്തു. വന്നവഴിയിലേക്ക് തിരിച്ചു പോകണമെന്നുള്ള കാര്യത്തില്‍ രണ്ടാലൊരു അവസരം കൊടുത്തില്ല. കാരണം, ഭൌതികമായ ഭയം നമ്മെ അപ്പോഴെക്കും ആവരണം ചെയ്തു കഴിഞ്ഞിരുന്നു...  വീട്, കുടുംബം, കൂട്ടുകാര്‍, അയല്‍വാസികള്‍, സമൂഹം, സമ്പത്ത് .... അങ്ങനെ എല്ലാം മനസ്സില്‍ മിന്നി മറിഞ്ഞു...  മുന്നറിയിപ്പ് നല്‍കിയ ആള്‍ വിശ്വസ്തന്‍ ആയതു കൊണ്ട് പറഞ്ഞ കാര്യത്തില്‍ പരിപൂര്‍ണ്ണ ഉറപ്പും നമുക്ക് കൈവന്നു... ശരീരത്തിന്റെ വേദനയെ താങ്ങാന്‍ കഴിയാത്തത് കൊണ്ട് സഞ്ചരിച്ച പാതകളുടെ ദൈര്‍ഘൃം മനസ്സിനെ തളര്‍ത്താതെ വന്ന വഴിയിലേക്ക് നാം വാഹനത്തിന്റെ വളയം പിടിച്ചു...


                               ഭൌതിക ജീവിതത്തില്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒരു കാര്യം ആണ് ഇത്. ഈ വിഷയത്തില്‍ മുന്നരിയിപ്പുകാരന്റെ വാക്കിലുള്ള വിശ്വാസമാണ് നമ്മെ പ്രസ്തുത വഴിയില്‍ നിന്നും പിന്തിരിപ്പിച്ചത് എന്നുള്ളത് വ്യക്തം. ആ വിശ്വാസം നമ്മുടെ പോകാനുള്ള വഴിയെ വെറുക്കുന്നതാക്കി മാറ്റി..  ആ വിശ്വാസതില്‍ ഉറപ്പിന്റെ കനപ്പും കൂടി ചേര്‍ന്നപ്പോള്‍ നമ്മുടെ യാത്രയെ മാറ്റി മറിച്ചു...
                                         എന്നാല്‍, ഭൌതിക ലോകത്തെ കാര്യങ്ങളിലുള്ള വിശ്വാസവും, ഉറപ്പും പരലോകത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. മേല്‍ ഉദാഹരിച്ച സംഭവം പോലെ തന്നെയാണ് മനുഷ്യന്റെ ജീവിതാവും.  ഒന്നേകാല്‍ ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ സമൂഹത്തിലേക്ക് വന്നത് മുന്നരിയിപ്പുകരായിട്ടാണ്. ആളി കത്തുന്ന നരകത്തിലേക്കുള്ള യാത്രയില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കുകയും, നന്മയുടെ വഴിയിലേക്ക് ആനയിക്കുകയും ചെയ്യുക എന്ന അത്യുത്തമമായ ദൌത്യമാണ് അവര്‍ നിര്‍വഹിച്ചത്.  സര്‍വ്വ പ്രവാചകരും സത്യസന്ധരും, സല്‍സ്വഭാവികളും ആയിരുന്നെന്ന കാര്യത്തില്‍ അവരുടെ ജീവിതം സാക്ഷിയാണ്. ചരിത്രം സാക്ഷിയാണ്. നിസ്തര്‍ക്കമായ വസ്തുതയുമാണത്. എന്നിട്ടും അവര്‍ പറഞ്ഞ വാക്കുകളിലെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാന്‍ പലര്‍ക്കും സാധിക്കുന്നില്ല. പലരും പരിഹസിച്ചു, സ്വര്‍ഗ്ഗ - നരഗ - ഖബര്‍ യാഥാര്‍ത്ഥ്യത്തെ ആയിരത്തൊന്നു രാവിലെ കഥകളോട് ഉപമിച്ചു. ചിലര്‍ പഴന്പുരാണമെന്നു പറഞ്ഞ് തൃപ്തിയടഞ്ഞു. അനുഭവിച്ചവര്‍ തിരികെ വരാത്തത് അവരുടെ അമ്പുകള്‍ക്ക് മൂര്‍ച്ച കൂടി .


                                            മറ്റു ചിലര്‍ പറഞ്ഞതെല്ലാം വിശ്വസിച്ചു. യാഥാര്‍ത്ഥ്യത്തെ എല്ലാം അംഗീകരിച്ചു. വാഹനത്തിന്റെ വളയം പിടിച്ചു ഒരുപാട് ദൂരം സഞ്ചരിച്ചത് കൊണ്ട് തിരികെ പോകാന്‍ കഴിയില്ലെന്നും പറഞ്ഞ് പ്രസ്തുത വഴിയിലൂടെ തന്നെ സഞ്ചരിച്ചു. (ഇപ്പോഴും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു). അവര്‍ മുന്നരിയിപ്പുകാരനെ ധിക്കരിച്ചില്ലെങ്കിലും വാഹനം തിരിക്കാന്‍ തയ്യാറായില്ല. അഥവാ, അവരുടെ നിഘണ്ടുവിലെ  പശ്ചാത്താപം എന്ന വാക്കിനെ അവര്‍ തന്നെ വെറുത്തിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഭൌതിക സുഖലോലുപതയില്‍ മുങ്ങി കുളിച്ചിരുന്നു.  യഥാര്‍ത്ഥത്തില്‍, ഇവരാണ് ശരിയായ വിശ്വാസം കൈവരിച്ചിട്ടില്ലാത്ത "വിശ്വാസികള്‍""..്.   മുസ്ലിം നാമധാരികളായി അറിയപ്പെടുന്ന പലരുടെയും സ്ഥിതി ഇപ്രകാരമാണ്. ഭൌതിക കാര്യങ്ങളിലുള്ള ഉറപ്പ് പോലെ പരലോക കാര്യങ്ങളില്‍ യഥാര്‍ത്ഥ ഉറപ്പ് വരുന്നില്ല. വീട്ടിലെ പൈപ്പ് തുറന്നാല്‍ വരുന്ന  ചൂടു വള്ളത്തില്‍ കൈമുക്കാന്‍ മടിക്കുന്ന മനുഷ്യന്‍, ഒരു മിനുറ്റ്  കത്തിയാളുന്ന തീയില്‍ ചെറു വിരല്‍ വെക്കാന്‍ ഭയക്കുന്ന മനുഷ്യന്‍ പരലോകത്തെ ചെറിയ ശിക്ഷ തീ കൊണ്ടുള്ള ചെരിപ്പ് ധരിപ്പിക്കലാനെന്നു അറിഞ്ഞിട്ടും ആ വഴിയില്‍ സഞ്ചരിക്കുന്നു. പൈശാചിക പ്രേരണയുടെ കൊടുങ്കാറ്റില്‍ ആടിഉലഞ്ഞ് ജീവിതം നഷ്ട്ടപ്പെടുത്തുന്നു. 



                                             ഭൌതിക ജീവിതത്തിലെ നൈമിഷിക സുഖത്തിനു വേണ്ടിയാണു നാം ശരീര വേദനയെ വെറുത്തത് എങ്കില്‍ നാളെയുടെ ശ്വാശ്വത ജീവിതത്തിനു വേണ്ടി താല്‍കാലിക സുഖത്തെ  പുണരുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.              പരലോകത്തെ കുറിച്ച് ശരിയായ ഉറപ്പുണ്ടെങ്കില്‍ നമ്മുടെ ജീവിതം സഹാബാക്കളുടെത് പോലെ ആയി മാറിയേനെ. ആകെ ഒരു മണിക്കൂര്‍ പോലും വേണ്ടാത്ത അഞ്ച് നേരത്തെ നമസ്കാരം ബാകി 23 മണിക്കൂര്‍ ജീവിതത്തില്‍ നമുക്ക് വെളിച്ചം ആയേനെ. സാമൂഹ്യ ജീവിത്തില്‍ നാം പുഷ്പം പോലെ ആകുകയും,  അല്ലാഹുവെ ഭയപ്പെട്ടു കൊണ്ട് ഓരോ നിമിഷവും തള്ളി നീക്കുകയും,      ഭൌതികതയെ വലിച്ചെറിഞ്ഞ് അഭൌതികതയെ പുല്‍കാനുള്ള ആര്‍ത്തി കൈവരിക്കുകയും ചെയ്തേനെ. 


                                           ആയതിനാല്‍, മരണം, ഖബര്‍ ശിക്ഷ, വിചാരണ, മീസാന്‍, സ്വിറാത്ത് പാലം, മഹ്ശറ  വന്‍സഭ, നരകം, സ്വര്‍ഗം എന്നീ കാര്യങ്ങളില്‍ കേവല വിശ്വാസത്തിനേക്കാളുമപ്പുറത്ത് പരിപൂര്‍ണ്ണ ഉറപ്പ് നാം കൈവരിക്കേണ്ടതുണ്ട്.     അത്  മൂലം ഭയപ്പാടിന്റെ അടിവേരുകള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി മാറ്റത്തിന്റെ പടപ്പാട്ട് പാടുവാനും, വിചാര വിപ്ലവത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുവാനും സാധിക്കുന്ന സാഹചര്യത്തിലേക്ക് ഉണരാന്‍ നമുക്ക് സാധിക്കും.                  അങ്ങനെ പശ്ചാത്താപ ബോധത്തിന്റെ കുളിര്‍ക്കാറ്റ് വീശുന്ന ഉറപ്പുള്ള ഹൃദയവുമായി നാഥനിലേക്ക് അലിഞ്ഞു ചേരാന്‍ നമുക്ക് അള്ളാഹു തൌഫീക്ക് ചെയ്യുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ..... 

 മുഹമ്മദ്‌ ഹാരിസ് അറക്കല്‍ 

Wednesday, 10 July 2013

റമളാന്‍ സമാഗതമായി..... വിശ്വാസിയുടെ മനസ്സ് ആവേശഭരിതം...

റമളാന്‍ സമാഗതമായി.....   വിശ്വാസിയുടെ മനസ്സ് ആവേശഭരിതം...

   വിശുദ്ധ ദിന രാത്രങ്ങള്‍ക്ക് ചാരുത  പകരുവാന്‍ വിശ്വാസി ഒരുങ്ങുകയാണ്. 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മരുഭൂമിയിലെ മരുപ്പച്ച പോലെ, കൂരാകൂരിരുട്ടിലെ മിന്നാമിനുങ്ങിന്‍ നുറുങ്ങു വെട്ടം പോലെ സമൂഹത്തിന്റെ ഹൃദയങ്ങളിലേക്ക് പകര്‍ന്നു നല്‍കപ്പെട്ട വിശ്വാസത്തിന്‍ തെന്നല്‍ ആസ്വദിക്കുവാനുള്ള ഭാഗ്യം ഒരിക്കല്‍ കൂടി ലഭിച്ചിരിക്കുകയാണ്. 

                                  അധാര്‍മികതയുടെ കൂലം കുത്തിയുള്ള ഒഴുക്കില്‍ പ്രധിരോധതിന്റെ മാമതിലുകള്‍ പടുതുയര്തുവാനുള്ള ആവേശമാണ് ഒരു വിശ്വാസിയുടെ നോമ്പ് കൊണ്ട് ലക്ഷ്യമിടെണ്ടത്. ശരീരത്തിന്റെ ഇച്ഛകളെ തുടച്ചു നീക്കി വിശ്വാസത്തിന്റെ ഇച്ഛകളെ പുല്കുവാനുള്ള അസുലഭമായ അവസരം കൈവന്നിരികുകയാണ്. കണ്ണിനെ, നാവിനെ, ചെവിയെ.... മറ്റു അവയവങ്ങളെ നിയന്ത്രിക്കുവാനുള്ള പരിച വിശ്വാസത്തിന്റെ അടിവേരിനെ ദൃഢപ്പെടുത്തുന്നതാണ്. 


                                        ലാഭവും, ആദായവും എന്ന ആന്തരിക ശക്തി ആണ് നമ്മുടെ ഭൌതിക ജീവിതത്തെ നയിക്കുന്നത്. ആ ലക്ഷ്യത്തിനു വേണ്ടി ത്യാഗം സഹിക്കാന്‍ തയ്യാറാണ് നമ്മള്‍......... .പ്രസ്തുത ശക്തി മനുഷ്യനെ വഴി നടത്തുമ്പോള്‍... ..ഭൌതിക സുഖ സൌകര്യങ്ങളെ അവന്‍ പ്രണയിക്കുന്നു. ശൈത്യ കാലത്ത് പാടത്തേക്ക് ചാടി പുറപ്പെടാന്‍ മരം കോച്ചും തണുപ്പത്തും കര്‍ഷകനെ തയ്യാറാക്കുന്നതിന്റെ പിന്നിലുള്ള പ്രേരകവും  ഇത് തന്നെ. മുതലാളിയുടെ ആട്ടും, തുപ്പും സഹിച്ചാലും, മുതലാളിയുടെ ബൂട്ടിനടിയില്‍ കിടന്നു ഞെരിഞ്ഞമാര്‍ന്നാലും ശരീര വേദനയെക്കാള്‍ ഹൃദയ വേദന തോന്നാത്തതിന്റെ പിന്നിലും, നാലായിരം കാതങ്ങള്‍ക്കപ്പുറത്തുള്ള അമ്മിഞ്ഞ പ്പലിന്റെ മധുരം വൈദ്യുത തരംഗം പോലെ നമ്മിലേക്ക് പ്രവഹിപ്പിച്ച സ്നേഹത്തിന്റെ നിറകുടമായ മാതാവിനെയും, ജീവിതത്തിന്റെ ഒരു നിമിഷം പോലും വിട്ടുകളയാതെ കുടുംബത്തെ ഓര്‍ത്ത് ചോരനീരാക്കി അദ്വാനിക്കുന്ന പിതാവിനെയും, രഹസ്യ പരസ്യ ജീവിതങ്ങളുടെ മറകള്‍ നീക്കാന്‍ കൂട്ടുകൂടിയ പ്രിയതമയെയും, കൂട്ടുകാരെയും, അയല്‍ക്കാരെയും, സമൂഹത്തെയും ഉപേക്ഷിച്ചു പ്രവാസിയായി പ്രയാസപ്പെടുന്നവന്റെ ഊര്‍ജത്തിന്റെ പിന്നിലും "ലാഭം , ആദായം " എന്ന ശക്തി ഉണ്ട്.  അതും പ്രതീക്ഷിച്, ആഗ്രഹിച്ച് അവന്‍ മുന്നേറുന്നു. 

                                             എന്നാല്‍., ഇതിനെക്കാള്‍ വലിയ ലാഭവും, ആദായവും ആണ്  ഒരു വിശ്വാസിയെ സന്തോഷിപ്പിക്കുന്നത്. അത് ശ്വാശ്വതമാണ്. അനിര്‍വചനീയമാണ്. അത് ഒന്നേകാല്‍ ലക്ഷത്തില്‍ പരം പ്രവാചകന്മാര്‍ അറിയിച്ചു തന്നതാണ്. അത് ഉറപ്പാനെന്നുള്ളത്തിനു ഖുര്‍ആന്‍ തെളിവാണ്. പ്രപഞ്ചം തെളിവാണ്. ഈ കാര്യത്തില്‍  ഉറപ്പ് വരുമ്പോള്‍ മാത്രമാണ് ഒരാള്‍ പരിപൂര്‍ണ്ണ വിശ്വാസി ആയി മാറുന്നത്. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചാലും, വിചാര, വികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇട്ടാലും, ബുദ്ധിമുട്ട് ഏറെ സഹിക്കേണ്ടി വന്നാലും പരലോകത്ത് ശരിയായ നോമ്പ് കാരന് ലഭിക്കുന്ന പ്രതിഫലത്തിന്റെ മുന്നില്‍ അതെല്ലാം മുട്ട് കുത്തുന്നു.ഈ ലാഭത്തിന്റെ മുന്നില്‍ കണ്മുന്നില്‍ കാണുന്ന ഭൌതിക ലാഭം എത്ര തുച്ഛമാണ്.  എന്നിട്ടും അത് മനസ്സിലാക്കാന്‍ നാം ഏറെ വൈകുന്നു. 

                                              
                                               ഈമാന്‍ (വിശ്വാസം ), ഇഹ്തിസാബ് (പ്രതിഫകാംക്ഷ ) ഇവ രണ്ടും ഇല്ലാത്ത നോമ്പ് വൃഥാവിലാണ്. നോമ്പിന്റെ സ്വീകാര്യതയുടെ താക്കോലാണ് ഇവ രണ്ടും. ഭൌതിക സ്ഥാപനത്തില്‍ പണിയെടുക്കുമ്പോള്‍ മുതലാളിയുടെ പക്കല്‍ നിന്നുള പ്രതിഫലകാംക്ഷ യാണ് പലരെയും വഴി നടത്തുന്നതെങ്കില്‍ നോമ്പിന്റെ മനോഹരിതയില്‍ അലിഞ്ഞു ചേരുന്ന വിശ്വാസിയെ ആനന്ദിപ്പിക്കേണ്ടത് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാണ്. രയ്യാന്‍ എന്ന കവാടതിലൂടെയുള്ള സ്വര്‍ഗ്ഗ പ്രവേശനമാണ്. റബ്ബിനെ കണ്ടുമുട്ടുമ്പോഴുള്ള അനിര്‍വചനീയമായ വികാര തീവ്രതയാണ്  . ഇതാണ് ഇഹ്തിസാബ് . പ്രതിഫലം നല്കാമെന്നുള്ള വാഗ്ദാനത്തിലുള്ള ഉറപ്പാണ്‌ ഈമാന്‍ അഥവാ വിശ്വാസം കൊണ്ടുള്ള വിവക്ഷ. ഇവിടെയുള്ള ബുദ്ധിമുട്ട് താല്‍കാലികമാനെന്നും, ഇതിനെല്ലാം എനിക്ക് പരലോകത്ത് നിന്ന് അര്ഹമായത് ലഭിക്കുമെന്നുള്ള കാര്യത്തില്‍ പരിപൂര്‍ണ്ണ ഉറപ്പ് കൈവരിക്കലാണ് പ്രസ്തുത വിശ്വാസം. ഇവ രണ്ടും ഒരു  നോമ്പ്കാരന്റെ      മനസ്സില്‍ വെളിച്ചം വീശുന്നതായി മാറുകയും, അതിലൂടെ തഖ്‌വ യുടെ ഔന്നത്യങ്ങളില്‍ വിരാജിക്കാന്‍ സാധിക്കുകയും ചെയ്താല്‍ നമ്മുടെ നോമ്പിന്റെ അനുരണങ്ങള്‍ പരലോകത്ത് പ്രതിഫലിക്കും....

                                                   നാഥന്‍ തുണക്കട്ടെ........ അണയാത്ത വിശ്വാസവും,  പതറാത്ത ആത്മീയ ഹര്ഷവുമായി, മുഹമ്മദ്‌ നബി(സ) യുടെ ജീവിത മാ തൃക പിന്‍പറ്റി റമദാനിലെ ദിന രാത്രങ്ങള്‍ കഴിച്ചു കൂട്ടുവാന്‍ നമുക്ക് അള്ളാഹു തൌഫീക്ക് നല്‍കുമാറാകാട്ടെ.....

(നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഈയുള്ളവനെയും, കുടുംബത്തെയും ഉള്പ്പടുത്തണമെന്ന് ഓര്‍മിപ്പിക്കുന്നു .............. 


 മുഹമ്മദ്‌ ഹാരിസ് അറക്കല്‍, 
(എടമുട്ടം-തൃശൂര്‍ ) )

Monday, 15 April 2013

സ്വന്തത്തെ തിരിച്ചറിയാന്‍.....

                                                      അഖില ലോക സ്രഷ്ടാവായ അല്ലാഹുവിനു സര്‍വ്വ സ്തുതിയും അര്‍പ്പിക്കുന്നു..
                  
              എന്റെ കാഴ്ചകള്‍ക്ക് നിറം പകരാന്‍ ശ്രമിക്കുന്ന ഒരു ഉദ്യമം ആണ് ഇത്.  കണ്ടും, കേട്ടും, അറിഞ്ഞും, അനുഭവിച്ചും, രുചിച്ചും മനസ്സിലാക്കിയ കാര്യങ്ങള്‍ കോറിയിടുവാനുള്ലൊരു പ്രതലം..  പടിക്കുംതോറും ഒന്നും പഠിച്ചിട്ടില്ലെന്ന സത്യം മനസ്സിലാക്കിയതിന്റെ ബാക്കി പത്രം..  
                                
                              മനുഷ്യന്റെ നെട്ടോട്ടം തുടരുന്നതിനിടയില്‍ അഹങ്കാരത്തിന്റെ പരിധികള്‍ തട്ടി തെറിപ്പിച്  നവ പിശാചുക്കളെ പുല്‍കാനുള്ള തെരോട്ടതിനിടയില്‍ , സഭ്യതയുടെ സര്‍വ്വ സീമകളും ലംഘിച്ചു കൊണ്ടുള്ള വെപ്രാളതിനിടയില്‍ നമ്മിലേക്ക് എത്തി നോക്കാന്‍....................   ചിന്തിക്കാന്‍ ...   ഈ ബ്രഹ്മാണ്ട മണ്ഡലത്തിലെ കോടനകോടി ചരാച്ചരങ്ങള്‍ക്കിടിയില്‍ നാം ഒന്നുമല്ലെന്നുള്ള സത്യത്തെ തിരിച്ചറിയാന്‍.......... ശ്രമിക്കേണ്ടിയിരിക്കുന്നു.. 
...............................................................................................................................................................