Sunday, 3 November 2013

without music vella thuniyil ketti

http://www.youtube.com/v/dtcHkEKxT6U?version=3&autohide=1&autohide=1&showinfo=1&feature=share&autoplay=1&attribution_tag=qt_Z8hTUbyEBNQ-igVzoQw

നാം തേടുന്നു.... മദീനയുടെ സുഗന്ധം


     നബി(സ്വ) യുടെ  സ്വഭാവ സവിശേഷതകളെ  ശത്രുക്കള്‍ പോലും പുകഴ്ത്തിയിട്ടുണ്ട്.   തിന്മയെ നന്മ കൊണ്ട് എതിര്‍ക്കാന്‍ പഠിപ്പിച്ച നബി(സ്വ) അവസാന കാലം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാണ്. മനുഷ്യ ജീവിതത്തിന്റെ ഓരോ നിമിഷവും എങ്ങിനെ ആയിരിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ആ വഴിയിലൂടെ മുന്നേറിയാല്‍ ഇഹലോകവും, പരലോകവും സമാധാന പൂര്‍ണമാകുമെന്നതില്‍ സംശയമില്ല.
                  
                           ത്യാഗത്തിന്റെ പൂര്‍ണ്ണതയില്‍ പ്രകാശിച്ചും, സ്വ ജീവിതം അല്ലാഹുവിന്റെ വഴിയില്‍ നല്‍കിയും,  അറബിക്കടല്‍ താണ്ടി കേരളത്തിന്റെ മണ്ണിലേക്ക് കടന്നു വന്ന സഹാബാക്കളുടെ സംഘത്തെ ഇരു കൈകളും നീട്ടി സ്വീകരിക്കാന്‍ ഹൈന്ദവ സഹോദരങ്ങള്‍ക്ക് സാധിച്ചത്തിന്റെ പിന്നില്‍ ഒരു വലിയ സത്യമുണ്ട്. അറേബ്യയുടെ മണലാരണ്യങ്ങളില്‍ നിന്നും അവര്‍ ആര്ജിച്ചെടുത്ത  ഉദാത്തമായ പ്രവാചക മാതൃകയായിരുന്നു അത്. അവ തങ്ങളുടെ ജീവിതത്തിന്റെ സര്‍വ മേഖലകളിലും പ്രയോഗിച്ചപ്പോള്‍ എതിരാളികള്‍ പോലും മിത്രങ്ങളായി മാറി.  മദീനയുടെ സുഗന്ധം ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ച അന്നത്തെ കേരളീയര്‍ അവരെ ആദരിക്കുകയും, മഹാപിള്ളമാര്‍ (അത് ലോപിചിട്ടാകാം മാപ്പിള യായത് )  എന്ന് വിളിക്കുകയും ചെയ്തു.  പതിറ്റാണ്ടുകളോളം ഈ നില തുടര്‍ന്ന്‍ പോന്നു. 

                              കാലം മാറി. മുസ്‌ലിംകലോടുള്ള സമീപനത്തില്‍ പലര്‍ക്കും മാറ്റങ്ങള്‍ വന്നു. കാല ചക്രം കറങ്ങി 2013ല്‍ എത്തിയപ്പോള്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി. അതായത്, സഹാബാക്കളുടെ പാദസ്പര്‍ശം പതിഞ്ഞ  മണ്ണില്‍ അവരുടെ പിന്‍ഗാമികളായ നമ്മള്‍ മറ്റു മത വിഭാഗങ്ങളുടെ  മുമ്പില്‍ വിലയില്ലാത്തവര്‍ ആയി മാറി. സഹാബക്കളില്‍ ഒരിക്കലും കാണാന്‍ കഴിയാത്തവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി.  മോഷണം, വ്യഭിചാരം, കൊല, കൊള്ള തുടങ്ങി മറ്റു കുറ്റ കൃത്യങ്ങളില്‍  ചെറുതല്ലാത്ത സ്ഥാനം മുസ്ലിംകള്‍ നേടുന്നുണ്ടെന്നു വര്‍ത്തമാന കാലത്തിന്റെ ചുവരെഴുത്തുകള്‍ പഠിപ്പിക്കുന്നു. 

                                   എന്നാല്‍, മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഉത്തമ ഗുണമായ സല്‍സ്വഭാവത്തിന്റെ കാര്യത്തില്‍ നാം തികഞ്ഞ പരാജയമാണ്. അതില്‍ 
 പണ്ടിതരെന്നോ, പാമരരെന്നോ വ്യത്യാസമില്ല. ഏഷണി, പരദൂഷണം എന്നിവ മത രംഗത്ത് പോലും പെരുകി വരുന്നു. നിസ്സാര കാര്യ കാരണങ്ങള്‍ക്ക് മുന്നില്‍ സമയം ചിലവഴിച്ച് സമുദായത്തെ അശ്രദ്ധയുടെ ആഴങ്ങളിലേക്ക് കൊണ്ട് പോകുവാന്‍ കച്ച മുറുക്കി കാത്തിരിക്കുന്നവര്‍ ഒരു ഭാഗത്തും, പരസ്പരം തമ്മില്‍ തല്ലി ഇസ്ലാമിന്റെ സുന്ദരമായ രൂപത്തെ എറിഞ്ഞു തകര്‍ക്കുന്നവര്‍ മറു ഭാഗത്തും വിഹരിക്കുന്നു. 
ഒരാളുടെ പോരായ്മകള്‍ കൊട്ടി ഘോഷിക്കാന്‍ വല്ലാത്ത ആവേശവും, അവരുടെ  നന്മയിലേക്ക് നോക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും നാം കാണിക്കുന്നുണ്ട്. . അതിനാല്‍ ഈ സമുദായം  പരാജയത്തിന്റെ ആഴങ്ങളിലേക്ക് കൂപു കുത്തി കൊണ്ടിരിക്കുന്നു. 

                                    
                                      മുഖത്തിന്റെ പ്രശ്നം കണ്ണാടി തല്ലി തകര്‍ക്കുന്നതിലൂടെയല്ല പരിഹരിക്കേണ്ടത് എന്നാ തിരിച്ചറിവ് നേടണം.  സര്‍വ പരാജയത്തിന്റെയും പ്രധാന കാരണം തിരു സുന്നത്തിന്റെ പ്രായോഗിക പോരായ്മയാണ്. നബി(സ്വ)യുടെ ജീവിതം കണ്ടു പഠിച്ച തിരു സഹാബാക്കളിലെക്കുള്ള തിരിച്ചു നടത്തമാണ് ഇന്നിന്റെ ആവശ്യം. അവരുടെ പെരുമാറ്റ രീതികള്‍ കണ്ടു പഠിച്ചു ധാരാളം പേര്‍ ഇസ്ലാമിലേക്ക് ഒഴുകിയിട്ടുണ്ട്. വിട്ടു വീഴ്ച മനോഭാവവും, മാപ്പ് ചെയ്ത കൊടുക്കലും, അങ്ങേയറ്റത്തെ ക്ഷമ കൈ കൊള്ളലും അവരുടെ പ്രത്യേകത ആയിരുന്നു. നബി(സ്വ) അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത് അങ്ങനെയായിരുന്നു. ഒരു സംഭവം നോക്കൂ."അമ്രുബ്നു ആസ്വില്നിന്ന്: റസൂല്‍(സ) ജനങ്ങളില്‍ ഏറ്റവും ദുഷ്ടരായ ആളുകളോട് പോലും സംസാരിക്കുമ്പോള്‍ അവരെ ഇണക്കിയെടുക്കുവാന്‍ വേണ്ടി അവര്ക്ക്ഭിമുഖമായി ഇരിക്കുമായിരുന്നു. അവിടുന്നു സംസാരത്തില്‍ എന്റെ നേരെയും തിരിഞ്ഞിരിക്കും. ജനങ്ങളില്‍ ഏറ്റവും നല്ലവന്‍ ഞാനാണെന്ന് തോന്നുമാറ്. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: റസൂല് ല്ലാഹ്! ഞാനാണോ അബൂബക്കരാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: അബൂബക്കര്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു: റസൂല് ല്ലഹ് ഞാനാണോ ഉമറാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: ഉമര്‍. അപ്പോള്‍ ഞാന്‍ ചോദിച്ചു: ഞാനാണോ ഉസ്മാനാണോ നല്ലവന്‍ ? അവിടുന്നു പറഞ്ഞു: ഉസ്മാന്‍ . അങ്ങനെ ഞാന്‍ വീണ്ടും രസൂലുല്ലയോട് ചോദിച്ചപ്പോള്‍ അവിടുന്നു എന്നെയും അംഗീകരിച്ചു. അവസാനം എനിക്ക് തോന്നി അവിടുത്തോട്‌ ചോദിക്കേണ്ടതില്ലയിരുന്നുവെന്നു." (തിര്‍മിദി ) എന്തൊരു മഹനീയമായ സ്വഭാവ ഗുണമാണ് മേല്‍ സൂചിപ്പിച്ചത്. അങ്ങേയറ്റം തിന്മ ചെയ്യുന്നവരെ പോലും സ്വീകരിക്കുവാനുള്ള മഹാ മനസ്സ് നാം കാണിക്കേണ്ടതുണ്ട്.

 അത് പോലെ മറ്റൊരു ഹദീസില്‍ വന്നിരിക്കുന്നു."ആയിശ(റ) യില്‍ നിന്ന്: റസൂല്‍(സ) അസഭ്യം പുലമ്പുകയോ കാണിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളില്‍ ബഹളംവെക്കുകയോ തിന്മ കൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച്‌ വിട്ടുവീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു.'
ഈ ഒരു ഹദീസ് മാത്രം മതി നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന സകല പ്രശ്നങ്ങളുടെയും പരിഹാരത്തിന്. അങ്ങനെ പ്രായോഗിക ജീവിതത്തിലേക്ക് ഇസ്ലാമിക മൂല്യങ്ങളുടെ വേലിയേറ്റമുണ്ടായാല്‍ ജീവിത വിജയത്തിന്റെ സോപാനതിലെക്ക് കടക്കാന്‍ നമുക്ക് സാധിക്കും. അത് വഴി നാം നേരിടുന്ന പ്രതിസന്ധികള്‍ക്ക്  പരിപൂര്‍ണ്ണ പരിഹാരമാകും. 
അല്ലാഹുവിന്റെ പ്രീതി സമ്പാതിക്കാനുള്ള എളുപ്പ വഴിയും അത് തന്നെയാണ്... നബി(സ്വ) യുടെ ജീവിതം പൂര്‍ണ്ണമായി പിന്തുടര്‍ന്ന സഹാബാക്കളുടെ മാര്‍ഗത്തില്‍  അള്ളാഹു നമ്മെ ചേര്‍ക്കട്ടെ... ആമീന്‍ യാ റബ്ബല്‍ ആലമീന്‍....