വീണ്ടും ഒരു റബിഉല്‍ അവ്വല്‍ 12 കൂടി സമാഗതമാവുകയാണ് .
1400 വര്‍ഷങ്ങള്‍ക്കു മുമ്പ് അന്ധകാരത്തിന്റെ ഇരുട്ടറയില്‍ വെളിച്ചത്തിന്റെ പുതുവിഹായസ്സായി പുണ്യ റസൂല്‍ (സ്വ) തങ്ങള്‍ ഭൂജാതനായി. പ്രാകൃതരായിരുന്ന കാട്ടറബി കൂട്ടങ്ങളെ 23 വര്‍ഷത്തെ ജീവിത വിശുദ്ധി കൊണ്ട് തങ്ങള്‍ അത്യുന്നതിയുടെ പ്രകാശ തീരത്തേക്ക് ആനയിച്ചു. ധാര്‍മികതയുടെ കരുത്തുറ്റ ദീപശിഖ ഉയര്‍ത്തിയ അവരെ സ്വഹാബാക്കള്‍ എന്ന് വിളിച്ചു.. നബി(സ്വ) തങ്ങളുടെ ചാരത്ത് ഒരു നിഴല്‍ പോലെ അവര്‍ ജീവിച്ചു. എല്ലാ അവസരത്തിലും അവര്‍ തങ്ങള്‍ക്ക് തണലുകളായിരുന്നു. ക്രൂരവും, നിക്രഷ്ട്ടവും, അധാര്മികവുമായ പ്രവര്‍ത്തികള്‍ കൊണ്ട് കുപ്രസിദ്ധി നേടിയവര്‍ പില്‍കാലത്ത് വാഴ്തപ്പെടുന്ന അവസ്ഥയുണ്ടായി.
സ്വഹാബാക്കള്‍ നബി(സ്വ) യെ സ്നേഹിച്ചിരുന്നത് ഒരു പ്രത്യേക ദിവസമോ, സമയമോ, കാലമോ നോക്കിയിട്ടായിരുന്നില്ല. സദാ സമയവും നബി(സ്വ) തങ്ങളുടെ കാല്‍പാദങ്ങള്‍ പിന്തുടര്‍ന്ന് കൊണ്ടായിരുന്നു അവരുടെ സ്നേഹ, വികാര പ്രകടനങ്ങള്‍. വാസ്തവത്തില്‍, ഒരു മാസത്തിലേക്ക്, ദിവസത്തിലേക്ക് നാം സ്നേഹ പ്രകടനത്തെ ചുരുക്കുമ്പോള്‍ സംഭവിക്കുന്നത് മൂല്യ ശോഷണമാണ്. 365 ല്‍ നിന്നും 30 ലേക്കോ, 1 ലേക്കോ പടിയിറങ്ങുന്ന പോലെ അനുഭവപ്പെടുന്നു. നബി(സ്വ) യോടുള്ള സ്നേഹം ഓരോ നിമിഷത്തിലും പ്രകടിപ്പിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതിനു പ്രത്യേക സമയവും, കാലവും, മാസവും നിശ്ചയിക്കല്‍ അപ്രസക്തമാണ്. ഈ അപ്രസക്തമായ സ്നേഹ പ്രകടനത്തെ തിരസ്കരിച്ചവരായിരുന്നു നബി(സ്വ) യുടെ സ്വഹാബാക്കള്‍....
നമ്മുടെ ഇന്നത്തെ കാലഘട്ടത്തില്‍ നബിദിനാഘോഷത്തിലെക്ക് മാത്രം സ്നേഹ പ്രകടനത്തെ ചുരുക്കിയപ്പോള്‍ സംഭവിച്ചത് പ്രകടനപരതയാണ്. നാവില്‍ നിന്നും പ്രവാചക പ്രകീര്‍ത്തനം ആഞ്ഞടിക്കുമ്പോഴും പ്രവര്‍ത്തി പഥത്തില്‍ നിന്നും സുന്നത്തായ ജീവിതം ഓടിയൊളിക്കുന്ന കാഴ്ച നമുക്ക് കാണാം. സ്വഭാവത്തില്‍, പെരുമാറ്റത്തില്‍, കച്ചവടത്തില്‍, വിവാഹത്തില്‍, അങ്ങനെ പല കാര്യങ്ങളിലും നബി(സ്വ) തങ്ങളുടെ ചര്യകളെ പുറം കാലു കൊണ്ട് തട്ടി തെറിപ്പിക്കുന്നു. സിനിമ, സീരിയല്‍, മറ്റു നിഷിദ്ധ വിനോദങ്ങള്‍, പുകവലി, ഏഷണി, പരദൂഷണം, താടി വടിക്കല്‍, വസ്ത്രം ഞെരിയാണിയുടെ താഴെക്ക് വലിച്ചിഴക്കല്‍ ഇത് പോലെയുള്ള അനേകം നിഷിധങ്ങളുടെ പട്ടികയെ 364 ദിവസം വിളിച്ചു വരുത്തുകയും, രബിഉല്‍ അവ്വല്‍ 12 നു മാത്രം ആരെയോ ബോധ്യപ്പെടുത്താനോ, തോല്‍പ്പിക്കാനോ വേണ്ടി ആഘോഷ പ്രകടനങ്ങളില്‍ ആറാടുകയോ ചെയ്യുന്നത് യഥാര്‍ത്ഥ പ്രവാചക സ്നേഹമായി അംഗീകരിക്കാന്‍ കഴിയില്ല.
നബി(സ്വ) തങ്ങളുടെ ജനനം സര്‍വ്വലോകര്‍ക്കും അനുഗ്രഹമാണ്. ആ അനുഗ്രഹത്തിലുള്ള സന്തോഷം നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും പ്രതിഫലിക്കട്ടെ..... ഒപ്പം ശോകമൂകമായിരുന്ന ഒരു രബിഉല്‍ അവ്വല്‍ 12 നെ ഓര്‍മയുടെ ആഴങ്ങളില്‍ നിന്നും ഒരിറ്റ് കണ്ണുനീര്‍ തുള്ളിയോടെ അനുസ്മരിക്കട്ടെ......
നബി (സ്വ) തങ്ങളോടുള്ള സ്നേഹം
പരിപൂര്‍ണ്ണ പിന്തുടര്ച്ചയിലൂടെ മാത്രമേ സുസാധ്യമാകൂ....
അത് ഒരു ദിവസമല്ല, ഒരു മാസമല്ല, മറിച്ച്
മരണം വരെയുള്ള മുഴുവന്‍ ദിവസത്തിലുമാണ് പ്രകടിപ്പിക്കേണ്ടത്.
താഴെ കൊടുത്തിരിക്കുന്ന നബി(സ്വ) യുടെ
ഏതാനും വിലപ്പെട്ട ഉപദേശങ്ങളുടെ അനുസരണയാകട്ടെ
നമ്മുടെ "നബിദിനം"---
1- മതം ഗുണകാംക്ഷയാകുന്നു.
2-മതത്തിൽ നിങ്ങൾ പാരുഷ്യം ഉണ്ടാക്കരുത്.
3-കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽപെട്ടവനല്ല.
4-വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
5--വിവാഹം നിങ്ങൾ പരസ്യപ്പെടുത്തണം.
6--ഒരാൾ കച്ചവടം പറഞ്ഞതിന്റെ മേൽ നിങ്ങൾ വിലകൂട്ടി പറയരുത്.
7--നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
-നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.
8-നിങ്ങൾ മരിച്ചവന്റെ പേരിൽ അലമുറ കൂട്ടരുത്.
9-മരിച്ചവരെ പറ്റി നിങ്ങൾ കുറ്റം പറയരുത്.
10-നന്മ കൽപിക്കണം തിന്മ വിരോധിക്കണം.
11-ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം..
12-ആരെങ്കിലും ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം.
13-പരസ്പരം കരാറുകൾ പലിക്കണം.
14-അതിഥികളെ ആദരിക്കണം.
15-അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
16-ആപൽക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
17-തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അർഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളിൽ ഞാൻ ശത്രുതയിലായിരിക്കും.
18-വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവൻ അതീവ ഭാഗ്യവാൻ.
19-അധികാരം അനർഹരിൽ കണ്ടാൽ നിങ്ങൾ അന്ത്യനാൾ പ്രതീക്ഷിക്കുക.
20- ഭരണാധികാരിയുടെ വഞ്ചനെയെക്കാൾ കടുത്ത വഞ്ചനയില്ല.
21-മർദ്ദിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മിൽ യാതൊരു മറയും ഇല്ല.
22-നിങ്ങളിൽ ശ്രേഷ്ടൻ ഭാര്യയോട് നന്നായി വർത്തിക്കുന്നവനാണ്.
23-ദൈവം ഏറ്റവും വെറുപ്പോടെ അനുവദിച്ച കാര്യമാണ് വിവാഹമോചനം.
24-നിങ്ങൾ കഴിയുന്നതും വിവാഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോൾ ദൈവസിംഹാസനം പോലും വിറക്കും
25- സ്വന്തം ഭാര്യക്ക് ഭക്ഷണം നൽകുന്നതിൽ പോലും നിങ്ങൾക്ക് പ്രതിഫലമുണ്ട്.
26-ധനം എല്ലാവർക്കും നൽകാൻ കഴിയില്ല. എന്നാൽ മുഖപ്രസന്നയും സദ്സ്വഭാവവും എല്ലാവർക്കും നൽകാൻ കഴിയും.
27-ഭക്തിയും സദ്സ്വഭാവവും ഒരുവനെ സ്വർഗ്ഗരാജ്യത്തേക്കടുപ്പിക്കും
28-അസൂയാർഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാർഗത്തിൽ ചെലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
29- സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്.
30-ദൈവപ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
31-ദൈവം ഏറ്റവും വേഗം പ്രതിഫലം നൽകുന്നത് ദാനത്തിനും കുടുംബബന്ധം ചേർക്കുന്നതിനുമാണ്.
32-മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി നിർത്തുന്നവനാണ്.
33-കോപം വന്നാൽ മൗനം പാലിക്കുക.
34-നിങ്ങൾ ആളുകൾക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
35-മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതിൽ നിങ്ങൾക്ക് പുണ്യമുണ്ട്.
36-നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കിൽ നിങ്ങളും കുട്ടികളെ പോലെയാവുക.
37-നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ മറച്ചു വയ്ക്കരുത്. അത് നന്ദികേടാണ്.
38-മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
39-ഒരാൾ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാൽ അന്ത്യ നാളിൽ ദൈവം അവന്റെ ന്യൂനതയും മറച്ചു വയ്ക്കും.
40-തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
41-ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
42-മദ്യം മ്ലേച്‌ഛ വൃത്തിയുടെ മാതാവാകുന്നു.
43-പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
44-പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാൻ പ്രേരിപ്പിക്കും.
45-മുഖസ്തുതി പറയുന്നവന്റെ വായിൽ മണ്ണു വാരിയിടണം.
46-സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.
47-പ്രഭാതപ്രാർത്ഥന കഴിഞ്ഞാൽ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങൾ വിശ്രമിക്കരുത്.
48-സ്വയം ചെറിയവനെന്നു കരുതി ജീവിക്കുന്നവൻ മറ്റുള്ളവരുടെ മനസിൽ വലിയവനായിരിക്കും.
49-ഒഴുകുന്ന പുഴക്കരികിലാണെങ്കിൽ പോലും നിങ്ങൾ ജലം മിതമായി ഉപയോഗിക്കുക.
50-ശുചിത്വം സത്യവിശ്വാസത്തിന്റെ പകുതിയാകുന്നു.
51-മതമെന്നാൽ ഗുണകാംക്ഷയാണ്
52-വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
53-മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
54-നിങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
55-ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെ ഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്'
56-കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.
57-സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി
58-നിങ്ങൾ ദാരിദൃത്തെ ഭയപ്പെടുമ്പോൾ നൽകുന്ന ദാനമാണ് ദാനങ്ങളിൽ ഉത്തമം.
59-കുടുംബ ബന്ധങ്ങൾ വിച്ഛേദിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല
60-സ്വന്തം കൈ കൊണ്ട് അധ്വാനിച്ച് നേടിയതിനേക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ല.
61-തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില് ഞാന് ശത്രുതയിലായിരിക്കും.
62-പ്രഭാത പ്രാര്ത്ഥന ക്ഴിഞ്ഞാല് അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള് വിശ്രമിക്കരുത്.
63-മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപത്തെ ജയിക്കുന്നവനാണു.
64-ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല് മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും.
65-ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം.
66-കോപം വന്നാല് മൌനം പാലിക്കുക.
67-മരിച്ചവരെ പറ്റി നിങ്ങള് കുറ്റം പറയരുത്.
68-ആപല്ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
69-സത്യം പറയുക. അതെത്ര കൈപ്പുള്ളതാണെങ്കിലും ശരി
70-കരുണകാണിക്കാത്തവന് ദൈവകാരുണ്യം ലഭിക്കുന്നില്ല
71-മതത്തില് നിങ്ങള് പാരുഷ്യം ഉണ്ടാക്കരുത്.
72-നിങ്ങള് ആളുകള്ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
73-മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില് നിങ്ങള്ക്ക് പുണയമുണ്ട്.
74-ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
75-ഒരാള് മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല് അന്ത്യ നാളില് ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
76-തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
77-പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാൻ പ്രേരിപ്പിക്കും.
78-മുഖസ്തുതി പറയുന്നവന്റെ വായില് മണ്ണു വാരിയിടണം.
79-അറിവുത്തേടി ചൈനവരെ പോകേണ്ടി വന്നാലും അത് തേടുക.
80-കേട്ടറിവ് , കണ്ടറിവ് പോലെയല്ല.
81-അറിവുതേടി പുറപ്പെട്ട ഒരുവൻ, തിരികെയെത്തുന്നതുവരെ ദൈവമാർഗ്ഗത്തിലെ യാത്രക്കാരനായിരിക്കും
82-മാതാവിന്റെ കാൽകീഴിൽ സ്വർഗ്ഗം സ്ഥിതി ചെയ്യുന്നു.
83-വിജ്ഞാനമുള്ള വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാൽ അത് 84-എവിടെ കണ്ടാലും അതിന്മേൽ അവന് കൂടുതൽ അവകാശമുണ്ട്.
85-യോഗ്യന് അറിവ് യോഗ്യത കൂട്ടുന്നു
86-വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന് അതീവ ഭാഗ്യവാന്.
87-നിങ്ങളിൽ ഉത്തമർ ഖുറാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.
88-അസൂയാര്ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്ഗത്തില് ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
88-നിങ്ങളിൽ വെച്ച് ഏറ്റവും നല്ലവൻ സ്വന്തം ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാകുന്നു.
89-ഭാര്യയുടെ രഹസ്യങ്ങൾ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളിൽ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
90-സ്വന്തം ഭാര്യയുടെ വായില് വെച്ചു കൊടുക്കുന്ന ഭക്ഷണ ഉരുളക്ക് പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്.
91-അടുത്ത ബന്ധുക്കൾക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
92ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
93-ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം ചേർത്തതിന്റെതും.
94-സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില് ഏറ്റവും ഉത്തമമായത്.
95-ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
96-ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേർക്കുന്നതിനുമാണ്
97-കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
98-വിവാഹം നിങ്ങള് പരസ്യ പ്പെടുത്തണം.
99-ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
100-നിങ്ങള് കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള് ദൈവ സിംഹാസനം പോലും വിറക്കും
101-നിങ്ങള് മൂന്നു പേരുള്ളപ്പോള് രണ്ട് പേര് മാറിനിന്ന് സ്വകാര്യം പറയരുത്.
102-നിങ്ങള് മൂന്നു പേര് ഒരു യാത്ര പോവുകയാണെങ്കില് അതിലൊരാള് നേതാവാവട്ടെ.
103-നിങ്ങള് പരസ്പരം ഭീഷണിപ്പെടുത്തരുത്.
104-കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്പ്പെട്ടവനല്ല.
105-നിങ്ങള് പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
106- ഒരുവന് രോഗിയായാല് അവനെ സന്ദര്ശിക്കണം.
107-ആരെങ്കിലും ക്ഷണിച്ചാല് ആ ക്ഷണം സ്വീകരിക്കണം.
108-പരസ്പരം കരാറുകള് പലിക്കണം.
109-അതിഥികളെ ആദരിക്കണം.
110-അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
111-തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതു വരെ നിങ്ങളിലൊരാളും സത്യവിശ്വാസി ആകുകയില്ല.
112-നിങ്ങള് ദാരിദൃത്തെ ഭയപ്പെടുമ്പോള് ന്ല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.
113-ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു.
114-നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില് നിങ്ങളും കുട്ടികളെ പോലെയാവുക.
115-നിങ്ങള് മരിച്ചവന്റെ പേരില് അലമുറ കൂട്ടരുത്.
116-ഭൂമിയിലുള്ളവരോടു നിങ്ങൾ ദയ ഉള്ളവരാണെന്കിൽ ആകാശാധിപനായ ദൈവം നിങ്ങളോട് ദയ കാണിക്കും.
117-ഏത് വസ്തുവിന്റെ വലിയ അളവ് ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ചെറിയ അളവുപോലും അനുവദിനീയമല്ല.
118-നന്മ കല്പിക്കണം തിന്മ വിരോധിക്കണം.
119-ഒരാള് കച്ചവടം പറഞ്ഞതിന്റെ മേല് നിങ്ങള് വിലകൂട്ടി പരയരുത്.
120-ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
121-മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
122-കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില് നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
123- അധികാരം അനര്ഹരില് കണ്ടാല് നിങ്ങള് അന്ത്യനാള് പ്രതീക്ഷിക്കുക.
124-ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല.
125-മര്ദ്ധിതന്റെ പ്രാര്ത്ഥന നിങ്ങള് സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില് യാതൊരു മറയും ഇല്ല.
126-അനീതിമാനായ ഒരു ഭരണാധികാരിയുടെ മുന്നിൽ സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്.
........................................................................................................................................
''മീലാദുന്നബി: രണ്ട് തീവ്ര വിഭാഗങ്ങൾക്കിടയിലെ സംതുലിതാവസ്ത്ഥ'. മൗലാനാ അശ്രഫലി ത്ഥാനവി (റഹ്) ഉദ്ധരിക്കുന്നു: "ഒരിക്കൽ സിയോഹര (യു.പി) നഗരത്തിൽ മൗലീദാഘോഷവുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ആ സമയത്ത് മൗലാനാ ഖാസിം നനൂത്വീ (റഹ്) അതെ നഗരത്തിൽ ഉണ്ടായിരുന്നു. ജനങ്ങൾ പ്രശ്ന പരിഹാരത്തിനായി മൗലാനയെ സമീപിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: "സഹോദരങ്ങളേ, ഇതിനെ (മൗലീദാഘോഷത്തെ) എതിർക്കുന്നവർ കരുതുന്നത് പോലെ ഇത് വളരെ മോശം കാര്യമോ, ഇതിനെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത് പോലെ ഇത് വളരെ ശ്രേഷ്ഠമായ കാര്യമോ അല്ല."
...........................................................................................................................................
No comments:
Post a Comment